സെക്കൻഡ് ഓവറോൾ കട്ടപ്പനയ്ക്ക്


കൂമ്പൻപാറ ഫാത്തിമ മാതയ്ക്ക് സ്‌കൂൾതല ഓവറോൾ

മുതലക്കോടം: നാല് രാപ്പകലുകൾ കലയുടെ മാമാങ്കം തീർത്ത റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരശീല വീഴുമ്പോൾ ഓവറോൾ കിരീടത്തിൽ മുത്തമിട്ട് തൊടുപുഴ ഉപജില്ല. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആകെ 824 പോയിന്റ് നേടിയാണ് തൊടുപുഴ കിരീടം ചൂടിയത്. മൂന്നുവിഭാഗങ്ങളിൽ നിന്നായി 790 പോയിന്റ് നേടി കട്ടപ്പന ഉപജില്ല സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി. 682 പോയിന്റ് നേടിയ അടിമാലി ഉപജില്ലയ്ക്കാണ് മൂന്നാം ഓവറോൾ സ്ഥാനം. സ്‌കൂൾ തലത്തിൽ യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആകെ 242 പോയിന്റ് നേടി കൂമ്പൻപാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യനായി. 213 പോയിന്റ് നേടിയ കല്ലാർ ജി.എച്ച്.എസ്.എസിനാണ് രണ്ടാം ഓവറോളം സ്ഥാനം. അട്ടപ്പള്ളം എസ്.ടി എച്ച്.എസ് 141 പോയിന്റുമായി മൂന്നാമതെത്തി.
ഉപജില്ലാ അടിസ്ഥാനത്തിൽ യു.പി വിഭാഗത്തിൽ പോയിന്റു നില: തൊടുപുഴ 158, അടിമാലി 148, കട്ടപ്പന138, നെടുങ്കണ്ടം135, അറക്കുളം 120, പീരുമേട് 81, മൂന്നാർ73. ഹൈസ്‌കൂൾ വിഭാഗത്തിന്റെ പോയിന്റ് നില: കട്ടപ്പന 339, തൊടുപുഴ 321, അടിമാലി291, നെടുങ്കണ്ടം272, അറക്കുളം205, പീരുമേട്194, മൂന്നാർ36. ഹയർസെക്കൻഡറി വിഭാഗത്തിന്റെ പോയിന്റു നില: തൊടുപുഴ 345, കട്ടപ്പന 313, നെടുങ്കണ്ടം246, അടിമാലി243,അറക്കുളം194, പീരുമേട്191, മൂന്നാർ6.

സ്‌കൂൾ തലത്തിൽ ഒന്നും രണ്ടും മൂന്നു സ്ഥാനത്തെത്തിയ യു.പി വിഭാഗത്തിന്റെ പോയിന്റ് നില: മറയൂർ എസ്.എം.യു.പി.സ്‌കൂൾ 53, മുരിക്കാശേരി എസ്.എം.എച്ച്.എസ്.എസ് 43, കൂമ്പൻപാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ്40.

ഒന്നും രണ്ടും മൂന്നു സ്ഥാനത്തെത്തിയ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പോയിന്റുനില: കല്ലാർ ജി.എച്ച്.എസ്.എസ്102. കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസ്100, കൂമ്പൻപാറ ജി.എച്ച്.എസ്.എസ്99.

ഒന്നും രണ്ടും മൂന്നു സ്ഥാനത്തെത്തിയ ഹയർസെക്കൻഡറി വിഭാഗത്തിന്റെ പോയിന്റു നില: കൂമ്പൻപാറ ജി.എച്ച്.എസ്.എസ് 103, കല്ലാർ ജി.എച്ച്.എസ്.എസ് 101, കാളിയാർ സെന്റ് മേരീസ് എച്ച്.എസ്.എസ്92.