ഇടുക്കി : ജില്ലാ മാർച്ചിന്റെ പ്രചരണ പ്രവർത്തനങ്ങൾക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ എൻ .ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാറിനെയും ജില്ലാ കൗൺസിൽ അംഗം ബാബു ജോണിനേയും ഓഫീസിനുള്ളിൽ വച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി. ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ പ്രകടനം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു.എഫ് .എസ് .ഇ.ടി. ഒ ജില്ലാ സെക്രട്ടറി സി.എസ് .മഹേഷ്,കെ .ജി .ഒ .എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജയൻ .പി .വിജയൻ എന്നിവർ സംസാരിച്ചു.