മുതലക്കോടം: കുമളി കെ എസ് അർ ടി സി ഡിപ്പോയിലെ ബസ് ബുക്ക് ചെയ്ത് കലോത്സവത്തിന് എത്തിയ കുമളി അണക്കര ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും
കൈ നിറയെ സമ്മാനങ്ങൾ വാരിക്കൂട്ടിയാണ് തിരികെ പോയത്.തമിഴ് കലോത്സവ വിഭാഗത്തിൽ നാടകം,ദേശഭക്തി ഗാനം,ഗ്രൂപ്പ് സോഗ് ,കഥാപ്രസംഗം,മോണോആക്ട് ,കവിത രചന,ഉപന്യാസ രചന, നാടൻ പാട്ട് എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് ഇവർ ജേതാക്കളായത്.മുൻ വർഷങ്ങളിൽ തമിഴ് വിഭാഗം ജില്ലാ കലോത്സവങ്ങളിൽ യു .പി,എച്ച .എസ് ചമ്പ്യൻ ഷിപ്പ് നേടിയിരുന്നു.അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും സ്‌കൂൾ അധികൃതർ,പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നടത്തിയാണ് വിജയങ്ങൾ നേടിയത്.51 വിദ്യാർത്ഥികൾ 9 അദ്ധ്യാപകർ എന്നിവരുൾപ്പെടുന്ന സംഘമാണ് കെ. എസ്.ആർ.ടി .സി ബസിൽ പാട്ടും കളി തമാശകളുമായി ആഘോഷ പൂർവ്വം കലോത്സവ നഗറിലേക്ക് എത്തിയത്.സ്‌കൂൾ പി .ടി. എ,നാട്ടുകാർ എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് ബസ് ചെലവും കലോത്സവത്തിൽ പങ്കെടുക്കുന്നതിന്റെ ചെലവും കണ്ടെത്തിയത്.