തൊടുപുഴ: നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ദുർഭരണത്തിനെതിരെയും ഐ.എൻ.ടി.യു.സി തൊടുപുഴ റിജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനുമുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. റിജിയണൽ പ്രസിഡന്റ് എം.കെ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മെമ്പർ റോയി കെ. പൗലോസ്, ഡി.സി.സി സെക്രട്ടറിമാരായ ചാർളി ആന്റണി, എൻ.ഐ. ബെന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, എൻ.ജി.ഒ അസോസയേഷൻ ജില്ലാ സെക്രട്ടറി സി.എസ്. ഷമീർ, ഐ.എൻ.ടി.യു.സി നേതാക്കന്മാരായ ജോർജ്ജ് താന്നിക്കൽ, ജോയി മൈലാടി, ടി.കെ. നാസർ, കെ.എസ്. ജയകുമാർ, ഡി. രാധാകൃഷ്ണൻ, എൻ.ഐ. സലീം, പഞ്ചായത്ത് മെമ്പർമാരായ പി.ഡി. മോഹൻദാസ്, ഹരിദാസ് കവടിയാംകുന്നേൽ, ബൈജു ആലക്കോട് എന്നിവർ പ്രസംഗിച്ചു.