arikuzha
എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് ഉദ്ഘാടനം ചെയ്യുന്നു

അരിക്കുഴ: എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിൽ കൊവിഡ് കാരണം നിറുത്തി വച്ചിരുന്ന രവിവാരപാഠശാലയിലെ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അരിക്കുഴ ശ്രീനാരായണ പ്രാർത്ഥനാ കേന്ദ്രയിൽ നടത്തിയ രവിവാരപാഠശാല പ്രവേശനോത്സവം തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്. വിദ്യാസാഗറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ ആക്ടിഗ് സെക്രട്ടറി ശ്രീജിത് വിശ്വംഭരൻ സ്വാഗതമാശംസിച്ചു. തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. പെൻഷനേഴ്‌സ് ഫോറം യൂണിയൻ സെക്രട്ടറി ടി.പി. ബാബു, വനിതാ സംഘം യൂത്ത് മൂവ്‌മെന്റ്, പോഷക സംഘടനകളെ പ്രതിനിധീകരിച്ച് ലീന പ്രസാദ്, മിനി ഗോപൻ, അഖിൽ സുഭാഷ്, ഭരത് ഗോപൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് ഉദ്ഘാടനം ചെയ്തു. മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്‌നി ബാബുരാജ്, മുട്ടം എസ്.ഐ ഷാജി കെ.എൻ എന്നിവർ സംസാരിച്ചു. തൊടുപുഴ എസ്.ഐ കൃഷ്ണൻ നായർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ് നന്ദി പറഞ്ഞു.