പൂമാല: എസ്.എൻ.ഡി.പി യോഗം പൂമാല ശാഖാ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നടത്തിപ്പിന് വേണ്ടിയുള്ള വിശേഷാൽ പൊതുയോഗം ശാഖാ ഹാളിൽ നടന്നു. ശാഖാ പ്രസിഡന്റ് അനിൽ രാഘവന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി അജയ് രമണൻ സ്വാഗതവും വൈസ് പ്രസിഡന്റ് വത്സമ്മ പ്രഭാകരൻ നന്ദിയും പറഞ്ഞു.