 
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം പുളിയൻമല ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ച യോഗം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫീസർ എം.സി. സാബുമോൻ ക്ലാസ് നയിച്ചു. ശാഖാ സെക്രട്ടറി ജയൻ എം.ആർ, വൈസ് പ്രസിഡന്റ് പി.എൻ. മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ. ഭാസ്‌കരൻ, വനിതാ സംഘം പ്രസിഡന്റ് സിന്ധു വിജയൻ, കുമാരി സംഘം പ്രസിഡന്റ് ഗായത്രി സതീശൻ, കുടുംബയോഗം ഭാരവാഹികളായ അനീഷ് എൻ.ബി, സുരേഷ് അറക്കപറമ്പിൽ, ബിജു കുന്നനോലിൽ, ഷാജി ചെറിയ കൊല്ലപ്പള്ളി എന്നിവർ സംസാരിച്ചു.