മണക്കാട്: കൃഷിഭവൻ പരിധിയിൽ കുള്ളൻ ഇനം തെങ്ങുകൾ കൃഷി ചെയ്യുന്ന കർഷകരിൽ നിന്ന് വിത്തുത്പാദനത്തിനായി തേങ്ങ സംഭരിക്കുന്നു. നവംബർ,​ ഡിസംബർ മാസത്തിൽ വിളയുന്ന പാകത്തിൽ കുള്ളൻ തെങ്ങുകളുള്ള കർഷകർ കൃഷിഭവനിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഒരു തേങ്ങയ്ക്ക് 70 രൂപ വീതം നൽകും. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് വേണം തേങ്ങ ഇടുന്നതും തിരഞ്ഞെടുക്കുന്നതും. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക. ഫോൺ: 04862 202146.