 
തൊടുപുഴ: ശ്രീനാരായണധർമ്മ പരിഷത്ത് ലഹരിവർജ്ജന കൂട്ടായ്മയുടെ നേതൃത്വത്തിൽ തൊടുപുഴ നിയോജക മണ്ഡലം കൺവെൻഷനും അന്തർദേശീയ വനിതാ അതിക്രമ നിവാരണ ദിനാചരണവും അഞ്ചക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീനാരായണ ധർമ്മ പരിഷത്ത് സംസ്ഥാന ചെയർമാൻ കെ.പി. ഗോപി, ഉദ്ഘാടനം ചെയ്തു. ധർമ്മ പരിഷത്ത് ജില്ലാ പ്രസിഡന്റ് സുമിത് തന്ത്രി അദ്ധ്യക്ഷനായി. ഭാനുമതി ടീച്ചർ, എം.വി. സജി, ജയൻ കുന്നുംപുറത്ത് ശ്രീനാരായണ ധർമ്മ പരിഷത്ത് ജില്ലാ സെക്രട്ടറി ബിനു ബാബു, ജില്ലാ കമ്മിറ്റി മെമ്പർ രതീഷ് മക്കുവള്ളി എന്നിവർ പ്രസംഗിച്ചു.