അടിമാലി: യാക്കോബായ സുറിയാനി സഭാ ഹൈറേഞ്ച് മേഖലയുടെ 22ാമത് സുവിശേഷയോഗത്തിന് ഭക്തിനിർഭരമായ സമാപനം. നാലുദിവസമായി അടിമാലി സെന്റ് പീറ്റേഴ്‌സ് മൗണ്ട് സെഹിയോൻ അരമന ഗ്രൗണ്ടിൽ നടന്ന യോഗത്തിന്റെ സമാപന സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിച്ചു. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് അദ്ധ്യക്ഷത വഹിച്ചു. റവ. ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ സുവിശേഷ പ്രഘോഷണം നടത്തി. ഹൈറേഞ്ച് മേഖലയിലെ മുപ്പത്തിയഞ്ചോളം പള്ളികളിൽ നിന്നുള്ള വൈദികരും, വിശ്വാസികളും പങ്കെടുത്തു.