തൊടുപുഴ: ഇലവീഴാ പൂഞ്ചിറയുടെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. പ്രദേശവാസികൾ ആവശ്യപ്പെട്ടതനുസരിച്ച് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലയ്ക്കൽ, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം, വൈസ് പ്രസിഡന്റ് സി.ജി. സോമശേഖരൻ, പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരൻ, രതീഷ് ചക്കികാവ്, സജി തുടങ്ങിയ സംഘം സ്ഥലം സന്ദർശിക്കുകയായിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും മേഖലയിലെ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.