അടിമാലി: എൽ.ഐ.സി.ഏജന്റ്‌സ് ഓർഗനൈസേഷന്റെ പൊതുയോഗവും,തെരഞ്ഞെടുപ്പും നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.ടി.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡിവിഷണൽ സെക്രട്ടറി സി.കെ. ലതീഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റായി വി.ടി.ശശീന്ദ്രനെയും സെക്രട്ടറിയായി വി.ജെ.ജോർജിനേയും തെരഞ്ഞെടുത്തു.എൽ.ഐ.സി ഏജന്റുമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ 9ന് ഐ.ആർ.ഡി.എ .ഐ ഹൈദരാബാദ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 9ന് രാവിലെ 11 ന് എൽഐസി അടിമാലി ബ്രാഞ്ച് ഓഫീസിന് മുമ്പിൽ ധർണ നടത്താൻ തീരുമാനിച്ചു.