ഇടുക്കി: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്. ആർ. സി. കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഡോക്ടർമാർ, ഡിഗ്രി/ ഡിപ്ലോമ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9048110031 / 8075553851.