ഇടുക്കി: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി -അഡിക്ഷൻ സെന്ററിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ നിയമനം നടത്തുന്നതിന് ഡിസംബർ 13 ന് രാവിലെ 11 ന് ഇന്റർവ്യൂ നടത്തും. പ്രായം നവംബർ 30 ന് 45 വയസ് കവിയരുത്. എം.ഫിൽ/എം.എസ്.ഡബ്ല്യൂ (മെഡിക്കൽആന്റ് സൈക്യാട്രിക്) ആണ് സൈക്യാട്രിക് സോഷ്യൽ വർക്കർക്കുള്ള യോഗ്യത. ബി. എസ്. സി. നഴ്‌സിംഗ്/ ജി. എൻ. എം. കേരള നഴ്‌സസ് ആന്റ് മിഡ് വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് സ്റ്റാഫ് നഴ്‌സിനുള്ള യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കററുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233030