
തൊടുപുഴ ന്യൂമാൻ കോളേജ് ഇക്കണോമിക്‌സ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിൽ 1967 മുതലുള്ള സാമ്പത്തിക ശാസ്ത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം നത്തി. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് ഉദ്ഘാടനം നിർവഹിച്ചു. അലുമിനി അസോസിയേഷൻ പ്രസിഡന്റ് ജിൽസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം രൂപതാ ഹയർ എജ്യുക്കേഷൻ സെക്രട്ടറി ഫാ.പോൾ നെടുംപുറത്ത് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ പ്രൊഫ. ജെസി ആന്റണി, ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സാജു എബ്രഹാം, അലൂമിനി അസോസിയേഷൻ സെക്രട്ടറി ജോമറ്റ് ജോർജ് , സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപകൻ സേവ്യർ കുര്യൻ , പൂർവ വിദ്യാർത്ഥി പ്രതിനിധി സെയ്ദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. മികച്ച ബിരുദ വിദ്യാർഥിക്കായി അലുമ്‌നി അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ.എൽദോ മെമ്മോറിയൽ എൻഡോവ്‌മെന്റ് ഏയ്ഞ്ചൽ മേരി സോയിക്ക് നൽകി. പൂർവ്വ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആദരിച്ചു. സാമ്പത്തികശാസ്ത്രം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.