കട്ടപ്പന: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ സായുധസേനാ പതാക വിതരണ ഉദ്ഘാടനവും വിമുക്തഭടന്മാർക്കുള്ള ബോധവൽക്കരണ സെമിനാറും നാളെ രാവിലെ 10.30 ന്കട്ടപ്പന മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. മുൻസിപ്പൽ ചെയർപെഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ സൈനിക ക്ഷേമ ഓഫീസർ എ. കിഷൻ, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് ശിവരാമൻ എം.പി, അഖില ഭാരതീയ പൂർവ്വ സൈനിക് സേവ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഹരി സി. ശേഖർ, കേരളാ സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് ജില്ലാ പ്രസിഡന്റ് ഐസക് പി. സി, കേരളാ പ്രദേശ് എക്‌സ് സർവ്വീസ്‌മെൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റജി ജി. നായർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഡിജിറ്റൽ ബാങ്കിങ്, സ്പർശ് എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടക്കും.