പുറപ്പുഴ: കൃഷിവകുപ്പിന്റെ പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തുന്ന സോഷ്യൽ ഓഡിറ്റ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നടത്തും. ഗ്രാമസോഷ്യൽ ഓഡിറ്റിനോടനുബന്ധിച്ചുള്ള പൊതു സംവാദം വ്യാഴാഴ്ച്ച രാവിലെ 11 ന് വഴിത്തലയിലുള്ള ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും . ത്രിതല ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, പദ്ധതി ഗുണഭോക്താക്കൾ എന്നിവർ പങ്കെടുക്കും.