കട്ടപ്പന : അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ സ്മാരണാർത്ഥം പീരുമേട് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച ഗ്രന്ഥ ശാലയ്ക്ക് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പി.ടി തോമസ് സ്മാരക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.10001 രൂപയും മെമന്റോയുമടങ്ങുന്നതാണ് പുരസ്‌കാരം. പീരുമേട് നിയോജക മണ്ഡലം പരിധിയിൽ വരുന്ന ഗ്രന്ഥശാലകൾ, സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗികാരമുള്ളതും കുറഞ്ഞത് അഞ്ചുവർഷക്കാലമായി പ്രവർത്തിക്കുന്ന ലൈബ്രറികൾ ആയിരിക്കണം. അഞ്ചു വർഷത്തെ പ്രവർത്തന റിപ്പോർട്ടും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. അപേക്ഷകൾ ഡിസംബർ 10 ന് മുൻപായി ഉപ്പുതറ ഇന്ദിരഭവനിൽ നേരിട്ട് എത്തിക്കുകയോ ഫ്രാൻസിസ് ദേവസ്യ,പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്സ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റി,ഇന്ദിര ഭവൻ, ഉപ്പുതറ എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യാം .അവർഡിന് അർഹമാകുന്ന ഗ്രന്ഥശാലക്കുള്ള പുരസ്‌ക്കാരം പി.ടി തോമസിന്റെ ഒന്നാം ചരമ വാർഷിക ദിനമായ ഡിസംബർ 22 ന് യൂത്ത് കോൺഗ്രസ്സ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റി ഏലപ്പാറയിൽ 'ഓർമകളിൽ പി.ടി ' എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ പരിപാടിയിൽ നൽകുമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ, മോബിൻ ഫിലിപ്പ് മാവേലിൽ,റോഷൻ തോമസ് കുര്യാക്കോസ്, എസ്.ശിവപ്രകാശ് ,ജിതിൻ ജോസഫ് എന്നിവർ അറിയിച്ചു.