വെള്ളിയാമറ്റം: മദ്യപസംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ കഴുത്തിൽ കുത്തേറ്റ് ഇടശ്ശേരിയിൽ സാംജോസഫ് (42) മരിച്ച സംഭവത്തിൽ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.മച്ചിയാനിക്കൽ ജിതിൻ (26)​,​ ആര്യങ്കാലായിൽ ആഷിക്ക് ജോർജ് (23)​,ചിറയ്ക്കൽ പ്രിയൻ (27) ​എന്നിവരെയാണ് ഇന്നലെ കാഞ്ഞാർ പൊലീസിന്റെ നേതൃത്വത്തിൽ സംഭവം നടന്ന നാളിയാനിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.വാക്ക് തർക്കത്തിനിടയിൽ ആഷിക്കാണ് സാമിനെ കുത്തിയതെന്നാണ് കേസ് .ഓൺലൈനിൽ വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.ശനിയാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം.കരിമണ്ണൂർ എസ്.എച്ച്.ഒ.സുമേഷ് സുധാകരൻ,കാഞ്ഞാർ എസ്‌.ഐ.മാരായ ജിബിൻ തോമസ്, പ്രദീപ്കുമാർ, ഉദയകുമാർ, ചന്ദ്രൻ, എ.എസ്‌.ഐ.മാരായ ചന്ദ്രബോസ്, നിസാർ, സെൽമ, ഉഷാദേവി, സിന്ധുജോർജ്, സീനിയർ സി.പി.ഒ. മാരായ ഷാജഹാൻ, ശ്യാംകൃഷ്ണൻ, എം.ആർ.സൂരജ്, ഷബീർ കാസിം, ഷാഡോ പൊലീസ് സ്‌ക്വാഡിൽ പെട്ട ഷംസ് എന്നിവർ ചേർന്നാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളിൽ ഒരാളായ പ്രിയൻ കഞ്ഞിക്കുഴിക്ക് കടന്നിരുന്നു. ഇയാളെ കഞ്ഞിക്കുഴി എസ്.എച്ച്.ഒ. സാം ജോസ്, എസ്‌.ഐ.ഉബൈസ് എന്നിവർ ചേർന്നു കസ്റ്റഡിയിലെടുത്ത് കാഞ്ഞാർ പൊലീസിന് ഞായറാഴ്ച്ച കൈമാറിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.