ചിറ്റൂർ : ചിറ്റൂർ ജവഹർ മെമ്മോറിയൽ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ. ജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ബാലചന്ദ്രൻ ചരിത്രം- സത്യവും മിഥ്യയും എന്ന വിഷയത്തിൽ ക്ളാസ് അവതരിപ്പിച്ചു. ഡി. ഗോപാലകൃഷ്ണൻ,​ എം.മധു,​ ഷിമോൽ ലൂക്ക്,​ വി.എസ്.ബാലകൃഷ്ണപിള്ള,​ ശശി കണ്ണാടിപ്പാറ,​ പി.ടി മാത്യു എന്നിവർ സംസാരിച്ചു. കെ.എസ് തങ്കപ്പൻ സ്വാഗതവും എ.ജി സുകുമാരൻ നന്ദിയും പറഞ്ഞു.