കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.5 അടിയായി ഉയർന്നു. സെക്കൻഡിൽ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. 1193 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 141 അടിയെത്തിയാർ സ്പിൽവേ ഷട്ടർ തുറക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട മുന്നറിയിപ്പ് നൽകും. അതേ സമയം ഇടുക്കിയിൽ 2382.12 അടി വെള്ളമാണ് അവശേഷിക്കുന്നത്. മൊത്തം സംഭരണ ശേഷിയുടെ 76.14 ശതമാനമാണിത്. മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാലും മഴയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.