തൊടുപുഴ: എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കൂൾബാറിൽ നിന്ന് 400 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാരിക്കോട് അന്റ്‌ലാന്റിക് കൂൾബാർ നടത്തുന്ന സഹോദരങ്ങളായ കീരികോട് ഓലിക്കൽ മുഹമ്മദ് റാഫി നാസർ, അജ്മൽ ഖാൻ എന്നിവരാണ് പിടിയിലായത്.ഇരുവരെയും മുമ്പ് നിരവധി തവണ സമാന കേസിൽ പിടികൂടുകയും താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. ഇവർക്ക് എത്തിച്ചു നൽകുന്ന മൊത്തക്കച്ചവടക്കാരനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഷാഫി അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്.