പീരുമേട് :ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പുകളുടെ തകാരാറുകൾ പരിഹരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച വരെ ഏലപ്പാറ, പെരുവന്താനം, കൊക്കയാർ, പീരുമേട്, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളിൽപ്പെട്ട മേഖലകളിൽ ജല വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് അറിയിപ്പിൽ പറഞ്ഞു.