നാടുകാണി: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ യിൽ പ്ലംബർ വർക് ഷോപ്പ് അറ്റൻഡറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തുല്യ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 13 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ ഹാജരാകണം. നാടുകാണി ഐ.ടി.ഐ യിൽ പഠിച്ച പട്ടികവർഗ്ഗ വിഭാഗ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. ഫോൺ 9656820828.