തൊടുപുഴ: സർക്കാർ –അർദ്ധസർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പിൻവാതിൽ, അനധികൃത, നിയമവിരുദ്ധ നിയമനങ്ങൾ നിർത്തലാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുൻപിൽ ധർണ നടത്തുന്നതാണെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ: എം. ജെ ജേക്കബും അറിയിച്ചു.
വ്യാഴാഴ്ച്ച രാവിലെ 11 ന് ആരംഭിക്കുന്ന ധർണ്ണ അഡ്വ: ഫ്രാൻസിസ് ജോർജ് എക്‌സ് എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു മുഖ്യപ്രഭാഷണം നടത്തും.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എസ് അശോകൻ, അഡ്വ: ഇ എം അഗസ്തി എക്‌സ് എം.എൽ.എ, റോയി കെ .പൗലോസ്, കെ .എം. എ ഷുക്കൂർ, ജോയ് തോമസ്, സുരേഷ് ബാബു, അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ, മാർട്ടിൻ മാണി, രാജു മുണ്ടയ്ക്കാട്ട്, അഡ്വ: പി കെ ശിവദാസ്, അഡ്വ: ജോസഫ് ജോൺ ,ടി.എസ് ഷംസുദ്ദീൻ, എൻ.ഐ ബെന്നി എന്നിവർ സംസാരിക്കും.