
തൊടുപുഴ: സമസ്തമേഖലകളിലും ഗുണപരമായ മാറ്റം സൃഷ്ടിക്കാനായി സമൂഹത്തിനുള്ള ചാലകശക്തിയായി മാറുന്നതിന് പെൻഷൻകാർ അവരുടേതായ പങ്ക് വഹിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു. പെൻഷനേഴ്‌സ് അസോസിയേഷൻ തൊടുപുഴ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ഗർവ്വാസിസ് കെ. സഖറിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി നവാഗതരെ വരവേറ്റു. സെക്രട്ടറി കെ.എൻ. ശിവദാസൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ എം.ഐ. സുകുമാരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ട്രീസാ ജോസ്, ടി.ജെ. പീറ്റർ, സി.ഇ. മൈതീൻ, കെ.എസ്. ഹസൻകുട്ടി, ഐവാൻ സെബാസ്റ്റ്യൻ, ജോജോ ജെയിംസ്, പി.എസ്. ഹുസൈൻ, ഡാലിതോമസ്,ജോസ് ആറ്റുപുറം, പി.എസ്. സെബാസ്റ്റ്യൻ, കെ.വി. ഫ്രാൻസീസ്, വി.എം.ജോസ്, സി.എസ്. ഷെമീർ എന്നിവർ സംസാരിച്ചു.റോയിജോർജ് പ്രസിഡന്റും, കെ.എൻ. ശിവദാസൻ സെക്രട്ടറിയും, ഷെല്ലിജോൺ ട്രഷററായും 16 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പെൻഷൻ പരിഷ്‌കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റെയും കുടിശിക വിതരണം ചെയ്യുക, 11ശതമാനം കുടിശിക ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, കരിമണ്ണൂർ ട്രഷറിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുക, പെൻഷനായി മാസങ്ങൾ പിന്നിട്ട നിരവധിപേരുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.