tour
തേക്കടിയിൽ എത്തിയ വിദേശവിനോദ സഞ്ചാരികളെ ടൂറിസം കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

കുമളി: വിദേശ വിനോദ സഞ്ചാരികൾ എത്തിയതോടെ തേക്കടി വീണ്ടും ഉണർന്നു. ഇന്നലെ എത്തിയ സഞ്ചാരികളുടെ സംഘം സാധാരണ വന്നുപോകുന്നവരായിരുന്നില്ല, ഒരു വർഷം കൊണ്ട് പതിനെട്ട് രാജ്യങ്ങൾ സന്ുർശിക്കുന്നതിന് പുറപ്പെട്ടവരായിരുന്നു.
പ്രത്യേകം സജ്ജമാക്കിയ കാരവാനിൽ ജർമ്മനി, സ്റ്റീസർലെൻസ് എന്നീ രാജ്യങ്ങളിലെ 33 അംഗങ്ങളാണ് തേക്കടിയിൽ എത്തിയത്. 135 ദിവസം കൊണ്ട് ഏഴ് രാജ്യങ്ങൾ ഇതിനോടകം സംഘം സന്ദർശിച്ചു കഴിഞ്ഞു.
മൂന്ന് മാസങ്ങൾ കൊണ്ട് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സംഘം സന്ദർശിക്കു ക എന്നതും ഇവരുടെ ലക്ഷ്യമാണ്.'
.തേക്കടിയിലെത്തിയ സംഘത്തിന് വൈൽഡ് അവന്യൂ റിസോർട്ടിൽ തേക്കടി ടൂറിസം കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. തേക്കടിയിൽ നിന്നും വിദേശ സംഘം തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചു. ഏതാനും വർഷങ്ങളായി വിദേശ വിനോദ സഞ്ചാരികൾ തേക്കടിയിലേക്കുള്ള വരവ് കുറഞ്ഞിരുന്നു. സ്വദേശടൂറിസ്റ്റുകളാണ് തേക്കടിയിൽ ഇപ്പോൾ സജീവമായുള്ളത്. മുൻപ് വിദേശ ടൂറിസ്റ്റുകൾ തേക്കടി കൈയ്യടക്കും വിധം നിറഞ്ഞിരുന്നു. വിദേശ വിനോദസഞ്ചാരികൾ കാരവനിൽ എത്തിയതോടെ ഇനി കൂടുതൽ വിദേശികൾ തേക്കടിയിലെത്തുമെന്ന പ്രതീക്ഷയാണ് ടൂറിസം മേഖലയ്ക്കുള്ളത്.