
തൊടുപുഴ: അരിയുൾപ്പെടെ നിത്യോപയോഗ സാധങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ കുട്ടനാട്ടിൽ നെല്ലും മൂന്നാർ മേഖലയിൽ പച്ചക്കറിയും ഉത്പാദിപ്പിക്കുന്ന കർഷകർ സർക്കാരിന്റെ നിഷേധ സമീപനം മൂലം കടക്കെണിയിലും ആത്മഹത്യയുടെ നടുവിലുമാണെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ത്രിദിന രാഷ്ട്രീയ പ്രചാരണ വാഹന ജാഥ മ്രാല ഗാന്ധി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോയ് കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി. ഉസ്മാൻ, ഇന്ദു സുധാകരൻ, പി.എസ്. ചന്ദ്ര ശേഖര പിള്ള, എൻ.ഐ ബെന്നി, ചാർളി ആന്റണി, എം.ഡി അർജുനൻ, വി.ഇ. തജ്ജുദ്ദീൻ, നിഷ സോമൻ, ടോണി തോമസ്, പി.ജെ. അവിര, ബോസ് തളിയാചിറ, തൂഫാൻ തോമസ്, ജോമോൻ ഫിലിപ്പ്, പി.ജെ. തോമസ്, ടി.കെ. നാസർ, ജിജി വർഗീസ്, എസ്. ഷാജഹാൻ, സജി ചെമ്പകശ്ശേരി, എൻ.കെ. ബിജു, എസ്. ഷഫീക്, കെ.എ. ഷഫീക്, കെ.എച്ച്. ഷാജി, റോബിൻ മലടി വിനയവർദ്ധൻ, വിഷ്ണു ദേവ് എന്നിർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.