കുമളി : വെള്ളാരംകുന്ന് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവവും കാർത്തിക വിളക്കും ഇന്ന് നടക്കും. അനീഷ് ശാന്തി കാർമ്മികത്വം വഹിക്കും. രാവിലെ അഭിഷേകം,​ അഷ്ടദ്രവ്യ ഗണപതി ഹോമം,​ 6.3 ന് ഉഷപൂജ,​ അലങ്കാര പൂജ,​ 9 ന് ശ്രീകോവിലിൽ നിന്നും ദീപം എഴുന്നള്ളിച്ച് തിടപ്പള്ളി അടുപ്പിൽ അഗ്നി പടർത്തൽ,​ 9.15 ന് ഭണ്ഡാര അടുപ്പിൽ അഗ്നി പടർത്തൽ എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ഗോപി വൈദ്യർ,സെക്രട്ടറി ബിനു.കെ.പി എന്നിവർ ചേർന്ന് നിർവഹിക്കും. 9.30 ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർത്തൽ,​ 10 ന് പുറത്തേക്ക് എഴുന്നള്ളത്ത്,​ 11.45 ന് മഹാനിവേദ്യം,​ പ്രസാദ ഊട്ട്,​ വൈകുന്നേരം 6.3 ന് ദീപാരാധന,​ ദീപ പ്രദക്ഷിണം,​ ഭജന,​ അത്താഴ പൂജ എന്നിവ നടക്കും.