പീരുമേട്: തൊണ്ണൂറാമത് ശിവഗിരിതീർത്ഥാടനത്തിന്റെ ഭാഗമായി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നും സംഘടിപ്പിക്കുന്ന കിഴക്കൻ മേഖലാ ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ച പദയാത്രികരുടെ നൊയമ്പാചാരണം ആരംഭിക്കും. അന്നേ ദിവസം ചക്കുപള്ളം ശ്രീ ധർമ്മാശ്രമത്തിൽ രാവിലെ 9 നും പുലിക്കുന്ന് ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ വൈകുന്നേരം 4 30നും പീതാംബരദീക്ഷാചടങ്ങ് നടക്കും . 20 ന് രാവിലെ ഏഴിന് ചക്കുപള്ളം ശ്രീനാരായണ ധർമ്മശ്രമത്തിൽ നിന്നും പുറപ്പെട്ട് അണക്കര , ചേറ്റുകുഴി, പുളിയന്മല, കട്ടപ്പന, ഏലപ്പാറ, മുണ്ടക്കയം, പുലിക്കുന്ന്, എരുമേലി, റാന്നി, മലയാലപ്പുഴ , കുമ്പഴ,വാഴമുട്ടം ആനന്ദപ്പള്ളി ,അടൂർ, തൂവയൂർ, പുത്തൂർ, ചീരങ്കാവ്, കുണ്ടറ,കണ്ണനല്ലൂർ, കൊട്ടിയം ,പരവൂർ ,കാപ്പിൽ, വർക്കല വഴി പദയാത്ര പത്താം ദിവസം 29 ന് വൈകിട്ട് ശിവഗിരി മഹാസമാധിയിലെത്തും. തുടർന്ന് മൂന്നു ദിവസങ്ങളായി നടക്കുന്ന തീർത്ഥാടന പരിപാടികളിൽ പദയാത്രികർ പങ്കാളികളാകും. വിവിധ ശ്രീനാരായണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തിയും വിളംബര പ്രസംഗം നടത്തിയും സന്ദേശങ്ങൾ നൽകിയുമാണ് പദയാത്രികർ കടന്ന് പോകുക .കൂടുതൽ വിവരങ്ങൾക്ക് പദയാത്ര കാര്യദർശിയുമായി ബന്ധപ്പെടണമെന്ന് പദയാത്ര സമിതി ചെയർമാൻ കെ. പി ബിനു, കൺവീനർ പി .എൻ .രവിലാൽ എന്നിവർ അറിയിച്ചു. കൂടതൽ വിവരങ്ങൾക്ക് എസ്. ശരത്. ഫോൺ 9496568125