തൊടുപുഴ: കാർഡുടമകൾക്ക് ശരിയാംവണ്ണം റേഷൻ വിതരണം ചെയ്യാനാകാത്ത വിധം അടിക്കടിയുണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കണമെന്ന് എ.കെ.ആർ.ആർ. ഡി.എ. തൊടുപുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.പത്ത്പേർക്ക് റേഷൻ വിതരണം ചെയ്യുമ്പോൾ സെർവർ പണിമുടക്കും. ഇത് വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് എ.കെ.ആർ.ആർ. ഡി.എ. തൊടുപുഴ താലൂക്ക് കമ്മിറ്റി അടിയന്തരയോഗംചേർന്ന് പ്രശ്നം സർക്കാർ തലത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. തൊടുപുഴ താലൂക്ക് പ്രസിഡന്റ്‌തോമസ് വർക്കിയുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗം താലൂക്ക് സെക്രട്ടറി എം. എൽ. ഡൊമിനിക് ഉദ്ഘാടനം ചെയ്തു.നേതാക്കളായ ലവകുമാർ ടി. എം. കാസിംബേബി മുട്ടം, സാജു കരിമണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.