തൊടുപുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പെൻഷൻകാർ ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടത്തി. വിലക്കയറ്റം തടയുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പി.എഫ്.ആർ.ഡി.എ നിയമം റദ്ദു ചെയ്യുക,പെൻഷൻ പരിഷ്‌കരണ-ക്ഷാമാശ്വസ കുടിശികകൾ അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.തൊടുപുഴയിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജും, കരിമണ്ണൂരിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജിയും നെടുങ്കണ്ടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. കുഞ്ഞും മൂലമറ്റത്ത് ജില്ലാ ട്രഷറർ ടി.ചെല്ലപ്പനും പീരുമേട്ടിൽ ജില്ലാ കമ്മിറ്റിയംഗം കെ.എം.തോമസും അടിമാലിയിൽ ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരനും ദേവികുളത്ത് സംസ്ഥാനകൗൺസിലംഗം പി.കെ.ശ്യാമളയും രാജകുമാരിയിൽ ജില്ലാ കമ്മിറ്റിയംഗം പി.കെ. സുധാകരനും ചേലച്ചുവട്ടിൽ
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫും കട്ടപ്പനയിൽ സംസ്ഥാന കൗൺസിലംഗം കെ.ആർ. ദിവാകരനും ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ എ.എൻ. ചന്ദ്രബാബു, വി.വി. ഫിലിപ്പ്, എം.ജെ. മേരി,എം.ജെ. ലില്ലി, കെ.പി. ദിവാകരൻ, പി.ഡി. ദാനിയേൽ, എം.കെ. ഗോപാലപിള്ള,എൻ.പി. പ്രഭാകരൻനായർ, റ്റി.കെ. കുര്യാക്കോസ്, എം.എം. ഇമ്മാനുവൽ, ജോസഫ് മൂലശ്ശേരി, പി.പി. സൂര്യകുമാർ, എ.എൻ. മുകുന്ദദാസ്, എസ്. രാജീവ്, കെ.എം.ഗോപി, പി.എസ്. ഷംസുദ്ദീൻ, വി.കെ. പീതാംബരൻ, റ്റി.പി വർഗീസ്, ടോമി കൂത്രപ്പള്ളി, വി.എൻ. സുഭാഷ്, കെ.വി. വിശ്വനാഥൻ, കെ.പി. മത്തായി, വി.വി. രഘു, കെ.ഡി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.