തൊടുപുഴ: തൊടുപുഴയിൽ യാതൊരു മുന്നറിയിപ്പും കൂടാതെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം വ്യവസായികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.പകൽ സമയങ്ങളിൽ പോലും നീണ്ട നേരം വൈദ്യുതി ലഭിക്കാതാകുന്നത് തങ്ങളുടെ വ്യവസായ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി ചെറുകിട വ്യവസായ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വൈദ്യുതിമുടക്കം വ്യവസായികളെ നഷ്ടത്തിലേക്ക് നയിക്കാൻ കാരണമാകും.ഇതിന് ശ്വാശ്വത പരിഹാരം ഉടനുണ്ടാകണമെന്ന് ചെറുകിട വ്യവസായി അസോസിയേഷൻ അധികാരികളോട് ആവശ്യപ്പെട്ടു.ചെറുകിട വ്യവസായി അസോസിയേഷൻ പ്രസിഡന്റ് ബേബി ജോർജ്, വൈസ് പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി റെജി വർഗീസ്, ട്രഷറർ സുനിൽ വഴുതലക്കാട്ട്, സെക്രട്ടറി ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.