
തൊടുപുഴ: ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലിലെ ഏറ്റക്കുറച്ചൽ മൂലം നഷ്ടമുണ്ടാകുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. അശോകൻ പറഞ്ഞു.
തകർന്നടിയുന്ന യൂണിവേഴ്‌സിറ്റികളിൽ നിന്ന് വിദൂര യൂണിവേഴ്‌സിറ്റികളിലേക്ക് കുട്ടികൾ പോകുന്ന സാഹചര്യം കേരളത്തിൽ വർദ്ധിച്ചു വരികയാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തൊടുപുഴയിൽ ആരംഭിച്ച രാഷ്ട്രീയ പ്രചാരണ ജാഥ യുടെ രണ്ടാം ദിവസ പര്യടനം ഒളമറ്റത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്ടൻ ജാഫർ ഖാൻ മുഹമ്മദ്, കോൺഗ്രസ് നേതാക്കളായ നിഷ സോമൻ,പി.ജെ തോമസ്, ടി.കെ.നാസർ,ജിജി വർഗീസ്, സജി ചെമ്പകശേരി,എസ്.ഷാജഹാൻ, വി.ഇ.താജുദ്ദീൻ,ചാർളി ആന്റണി,എൻ.ഐ.ബെന്നി, ടോണി തോമസ്, സി.എസ്.മഹേഷ്, ജോമോൻ ഫിലിപ്പ്, ഷെഫീക്ക് കെ.എ, റോബിൻ മൈലാടി, ജോയ് മലടി,കെ.പി.റോയ്, കെ. ജി.സജിമോൻ,സി. എസ്.വിഷ്ണു ദേവ്, തുടങ്ങിയവർ പ്രസംഗിച്ചു.