തൊടുപുഴ: സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം - പദ്ധതിയിൽപ്പെടുത്തി നാളെ രാവിലെ 10.30 മുതൽ തൊടുപുഴ ഐശ്വര്യാ ടൂറിസ്റ്റ് ഹോമിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഫുഡ് സേഫ്ടി ലൈസൻസ് മേള സംഘടിപ്പിക്കുന്നു. കേറ്ററിംഗ് സർവ്വീസ് നടത്തുന്നവർ, മറ്റ് കച്ചവടക്കാർ എന്നിവർക്കായാണ് പരിപാടി . ആവശ്യരേഖകൾ- 1. തദ്ദേശ സ്ഥാപനങ്ങളുടെ ട്രേഡ് ലൈസൻസ്/സാധുതയുള്ള വാടക കരാർ. 2. തിരിച്ചറിയൽ കാർഡ്, 3. വെള്ളം പരിശോധിച്ച റിപ്പോർട്ട് എന്നിവയാണ്. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ കേറ്ററിംഗ് സർവ്വീസ്, ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം എന്നിവ ഗുരുതരമായ കുറ്റകൃത്യമാണെന്നും കല്ല്യാണ മണ്ഡപം, കൺവെഷൻ സെന്റർ, പാരീഷ് ഹാൾ എന്നിവയുടെ അധികാരികൾ തങ്ങളുടെ സ്ഥാപനത്തിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസൻസ് ഉള്ളവരാണ് കേറ്ററിംഗ് സർവ്വീസ് നടത്തുന്നത് എന്ന് ഉറപ്പാക്കേണ്ടത് നിയമപ്രകാരമുള്ള ബാധ്യതയാണെന്നും ഫുഡ് ആന്റ് സേഫ്ടി അസി. കമ്മീഷണർ അറിയിച്ചു.