ഇടുക്കി : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനുവരി 14 മുതൽ 21 വരെ 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തും. സംരംഭകരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പി.എം.ഇ.ജി.പി / മറ്റു പദ്ധതികൾ എന്നിവയിൽ ലോണിന് അപേക്ഷിച്ചിട്ടുള്ളവർക്ക് മുൻഗണ നൽകും. താൽപര്യമുള്ളവർ 24 നകം പീരുമേട് താലൂക്ക് വ്യവസായ ഓഫീസിലോ ഗ്രാമപഞ്ചായത്ത് ഇന്റേൺ മുഖേനയോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫീസറെ ബന്ധപ്പെടുക. ഫോൺ: 8547548112