littaracy

പീരുമേട്: പാമ്പനാർ ശ്രീനാരായണ ട്ര്ര്രസ്സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇലക്ട്രറൽ ലിറ്ററസി ക്യാമ്പ് നടത്തി. ഡെപ്യൂട്ടി തഹസിൽദാറും മാസ്റ്റർ ട്രെയിനറുമായ ജീവ. ജി യുടെ നേതൃത്വത്തിൽ നടത്തിയ ക്യാംപിൽ തഹസീൽദാർ അജിത് ജോയി , ഇലക്ഷൻ ഡപ്യൂട്ടി തഹസീൽദാർ എസ്. പ്രമോദ് ,ട്രെയിനർ ആർ.വിഷ്ണു ,കോളേജ് പ്രിൻസിപ്പാൾ സനൂജ് സി ബ്രീസ് വില്ല ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഞ്ജലി എസ്.ഗോവിന്ദ് , കൊമേഴ്‌സ് വിഭാഗം മേധാവി ഡോ.അബിഷ പി.എ ,എന്നിവർ പങ്കെടുത്തു. വോട്ടർ പട്ടികയെക്കുറിച്ചും പുതുതായി പേര് ചേർക്കേണ്ടതിന്റെ ആവശ്യത്തെപറ്റിയും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനായിരുന്നു ക്യാമ്പ് .ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബിനെക്കുറിച്ചും പ്രവർത്തനത്തെപ്പറ്റിയും വിദ്യാർത്ഥികൾക്ക് അറിവ് നൽകി. വോട്ടർ ഹെൽപ് ലൈൻ ആപ്പ് , എൻ.വി.എസ്.പി പോർട്ടൽ എന്നിവയും പരിചയപ്പെടുത്തി.