 
കട്ടപ്പന: സിവിൽ ഡിഫൻസ് ആന്റ് ഹോം ഗാർഡ്‌സ് റൈസിങ് ഡേയുടെ ഭാഗമായി കട്ടപ്പന നഗര സഭയുടെയും കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയും കട്ടപ്പന ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ഫയർ ഓഫീസർ ശ്രീ.വിഷ്ണു മോഹൻ സ്വാഗതവും,
സീനിയർ ഫയർ ഓഫീസർ ശ്രീ.ദിപു പി ശശീന്ദ്രൻ, ഗവ.കോളേജ് എൻ.എസ്.എസ് കോർഡിനേറ്റർ ഡോ.ഷാർജ എൻ, ഗിരീഷ്.സി.ജി, മധു.എം തുടങ്ങിയവർ ആശംസകൾ നേർന്നു. ഇടുക്കി മെഡിക്കൽ കോളേജിലെ ഡോ.ദിവ്യയുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി. പരിപാടിയിൽ ഫയർ ഫോഴ്‌സ് ആന്റ് ഹോം ഗാഡ് ഉദ്യോഗസ്ഥർ സിവിൽ ഡിഫൻസ് അംഗങ്ങൾ, ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ, കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടെ 40 പേർ ബ്ലഡ് ഡൊണേറ്റ് ചെയ്തു.
സീനിയർ ഫയർ ഓഫീസർ ബിജോയ് പീറ്റർ, ഫയർ ഓഫീസർ അരുൺ.കെ.എസ്, ഹോംഗാഡുമാരായ സദാനന്ദൻ, ജോസഫ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.