ഇടുക്കി: ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ 14,15 തീയതികളിൽ അണക്കരയിൽ നടത്തുന്ന ജില്ലാ കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് അണക്കര സെന്റ് തോമസ് പാരിഷ് ഹാളിൽ യോഗം ചേരും. ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജനസംഘടന ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ, ക്ലബ്ബ് പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് കേരളോത്സവ നടത്തിപ്പിന് സഹകരണം ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭ്യർത്ഥിച്ചു.