അടിമാലി: ആയിരംഏക്കർ ദേവി അയ്യപ്പക്ഷേത്രത്തിൽ 9, 10 തിയതികളിൽ അയ്യപ്പൻ വിളക്കും ആഴിപൂജയും നടത്തും. ഒന്നാം ദിവസം രാവിലെ 5 ന് പളളിയുണർത്തലോടെ ആരംഭിക്കുന്ന ചടങ്ങുകൾ വെകിട്ട് സാമൂഹാരാധനയോടെ സമാപിക്കും.രണ്ടാം ദിവസം രാവിലെ പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് 7 ന് സാമൂഹാരാധന,സമൂഹ നീരാഞ്ചനം,തുടർന്ന് ശാസ്താംപാട്ട്,ചിന്തുപാട്ട്,ആഴിപൂജ എന്നീ ചടങ്ങുകളും നടത്തും.