അടിമാലി: വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിലെ ഓടക്കാസിറ്റി അമ്പിളികുന്നിൽ കടുവയുടെ സാന്നിദ്ധ്യം. കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. .വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യമൃഗ വിദഗ്ദ്ധരും പ്രദേശത്ത് പരിശോധന നടത്തി.കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് സംശയിക്കുന്ന സാഹചര്യത്തിൽ സ്ഥിതീകരണത്തിനായി പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും പെട്രോളിങ്ങ് നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .. കടുവയെ ഉടൻ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്ന് വനപാലകരോട് നാട്ടുകാർ ആവശ്യപ്പെട്ടു.സമീപത്തുള്ള പഞ്ചായത്തിലും കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.നാളിതുവരെയായി വന്യമൃഗങ്ങളുടെ ശല്ല്യമില്ലതിരുന്ന പ്രദേശങ്ങളിൽ പുലിയുടെയുംകടുവയുടെ സാന്നിദ്ധ്യം ജനങ്ങളുടെ സമാധന ജീവിതം താറുമാറാക്കിയിരിക്കയാണ്