മൂന്നാർ: പത്ത് വർഷത്തെ ഇടവേളക്ക് ശേഷം മൂന്നാർ മേളയുടെ നടത്തിപ്പിന് സാദ്ധ്യത തെളിയുന്നു.മൂന്നാർ മേഖലയുടെ ടൂറിസം വികസനം ലക്ഷ്യമിട്ട് 1982 ലാണ് മൂന്നാർ മേള ആരംഭിച്ചത്.2012 ലാണ് അവസാനമായി മേള നടന്നത്.
മേള നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ മൂന്നാർ ഗ്രാമ പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗത്തിൽ ഏപ്രിൽ രണ്ടാം വാരം ഒരാഴ്ചക്കാലം വിവിധ പരിപാടികളോടെ മേള സംഘടിപ്പിക്കാൻ ധാരണയായി. എം .പി, എം.എൽ.എ, കളക്ടർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം ചേർന്ന് അവസാന തീരുമാനമെടുക്കും.എക്‌സിബിഷൻ, കലാപരിപാടികൾ, കലാകായിക മൽസരങ്ങൾ, സെമിനാറുകൾ തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.രാജേന്ദ്രൻ, സെക്രട്ടറി കെ. എൻ.സഹജൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പളനിവേൾ, എം.ജെ. ബാബു, ജി.മോഹൻകുമാർ, ലിജി ഐസക്, രാം രാജ്, ലോബിൻ രാജ്, കെ.എ മജീദ്, സെന്തിൾ, സണ്ണി ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.