ashirvadam
രാജാക്കാട് സെന്റ് ജോസഫ്‌സ് ഫോർമേഷൻ സെന്ററിന്റെ ആശീർവ്വാദകർമ്മം ഇടുക്കി രൂപതാ മെത്രാൻ മാർജോൺ നെല്ലിക്കുന്നേൽ നിർവ്വഹിക്കുന്നു

രാജാക്കാട് :ഇടുക്കി രൂപതയിലെ വൈദി ക വിദ്യാർത്ഥികളുടെ പരിശീലനത്തിന് വേണ്ടി നിർമ്മിച്ച വാക്കാസിറ്റിയിലുള്ള പന്നിയാർ സെന്റ് ജോസഫ്‌സ് ഫോർമേഷൻ സെന്ററിന്റെ ആശീർവ്വാദവും ഉദ്ഘാടനവും നടത്തി. ഇടുക്കി രൂപതാ മെത്രാൻ മാർജോൺ നെല്ലിക്കുന്നേൽ ആശീർവ്വാദകർമ്മം നിർവ്വഹിച്ചു. മോൺജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, ചാൻസിലർ ഫാ.ഷൈൻ പഞ്ഞിക്കുന്നേൽ, കോ. ചാൻസിലർ ഫാജോർജ്ജ് തകിടിയേൽ, ഫാജോസ് തച്ചുകുന്നേൽ,രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ,ഫൊറോന വികാരിമാരായ ഫാ.തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ.ജോർജ്ജ് തുമ്പനിരപ്പേൽ,ഫാ.ജോസ് ചിറ്റടി , ഫാ.ജെയിംസ് തെള്ളിയാങ്കൽ,ഫാ.ജിജി വടക്കേൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.