പീരുമേട്:വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കേരളാ പൊലീസ് ആവിഷ്‌കരിച്ച പ്രശാന്തി പദ്ധതിയുടെ ഉദ്ഘാടനം പീരുമേട്ടിൽ നടന്നു.സബ് ഡിവിഷനു കീഴിലെ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന വയോജനങ്ങൾക്കായാണ് പരിപാടി നടത്തിയത്.പീരുമേട് ഡിവൈ എസ് പി ജെ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു .
കൊവിഡ് കാലത്ത് ജീവിത ശൈലി രോഗങ്ങൾ മൂലം വിഷമത അനുഭവിക്കുന്നവരും ഒറ്റപ്പെടൽ മൂലം വിഷാദ രോഗങ്ങൾക്ക് അടിമപ്പെട്ടവരുമായ വയോജനങ്ങളെ സഹായിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് പ്രശാന്തി പദ്ധതി. മൊബയിൽ ആപ്ലിക്കേഷനോടു കൂടിയാണ് പദ്ധതി ആവിഷ്‌കരിച്ചത് .
അഡ്വ. കവിതാ തങ്കപ്പൻ നിയമ ബോധവൽകരണ ക്ലാസ് നയിച്ചു .പീരുമേട് സി.ഐ ഡി രജീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.എസ്. ഐ അജേഷ് കെ .ആർ , ഹാഷിം ,മനോജ് എന്നിവർ സംസാരിച്ചു.