febi
കേരള ബാങ്ക് വാഴത്തോപ്പ് ജില്ലാ ഓഫിസിന് മുമ്പിൽ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: കേരള ബാങ്കിൽ ഒഴിവുള്ള തസ്തികയിൽ അടിയന്തിര നിയമനം നടത്തുക, ശാഖകളിൽ ആവശ്യത്തിന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) യുടെ നേതൃത്വത്തിൽ ബാങ്ക് ജില്ലാ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സിജോ.എസ് അദ്ധ്യക്ഷനായിരുന്നു. ദിവേഷ്.പി.ജോയി, വി.മുരുകലക്ഷ്മി ,സി.ആർ.രാജേഷ്, ആശ.എം എന്നിവർ പ്രസംഗിച്ചു. ലാൽ മാനുവൽ സ്വാഗതവും കെ.പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.