jrc

തൊടുപുഴ:ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ഇടുക്കിയുടെയും ജെ .ആർ .സി യുടെയും സംയുക്താഭിമുഖ്യത്തിൽ ഡ്യുനന്റ് അനുസ്മരണ സമ്മേളനവും വിദ്യാർത്ഥികൾക്ക വേണ്ടി ക്വിസ് മൽസരവും സംഘടിപ്പിച്ചു. തൊടുപുഴ ഡോ.ഏ.പി.ജെ. ഗവ.സ്‌കൂളിൽ നടന്ന ചടങ്ങിൽ ജെ. ആർ. സി പ്രതിനിധി പി. എസ്. ഭോഗീന്ദ്രൻ ഹെൻട്രി ഡ്യു നന്റ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ സബ്ജില്ലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് പങ്കെടുത്തത് .വിജയികൾക്ക് ക്യാഷ് അവാർഡ്, ഉപഹാരം , സാക്ഷ്യപത്രം എന്നിവ വിതരണം ചെയ്തു. ജെ. ആർ. സി ജില്ലാ.ജോ കോർഡിനേറ്റർ പി.എൻ.സന്തോഷ്, തൊടുപുഴ ഉപജില്ലാ കൺവീനർ ജ്യോതി. പി.നായർ തുടങ്ങിയവർ സംസാരിച്ചു.