പീരുമേട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രകടനവും ധർണ്ണയും നടത്തി. പെൻഷൻ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ജില്ലാ കമ്മിറ്റി അംഗം കെ.എംതോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.എസ്.ഷംസുദ്ദീൻ, സിബി വിജയകുമാർ ,പി.എൻ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.