അടിമാലി: തലമാലി മേഖലയിൽ കടുവ ഇറങ്ങിയതായി നാട്ടുകാർ. അടിമാലി ഗ്രാമപഞ്ചായത്തിലെ തലമാലി, പെട്ടിമുടി മേഖലകളിലാണ് കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് .കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.രണ്ടു ദിവസങ്ങളിലായി കടുവ ഭീതിവിതയ്ക്കുകയും നായ്ക്കളെ പിടിച്ചെന്നും കാലങ്ങളായി ഇവിടെ താമസിച്ചിട്ടും കാട്ടുപന്നിയല്ലാതെ മറ്റൊരു ശല്യവും ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറെ നാളുകളായി ദേവികുളം താലൂക്കിലെ മാങ്കുളം, മൂന്നാർ, ആനച്ചാൽ പെട്ടിമുടി, വെള്ളത്തൂവൽ അമ്പിളിക്കൂന്ന് ഉൾപ്പെടെയുള്ള ജനവാസ മേഖലയിൽ കടുവയും പുലിയും പ്രദേശവാസികൾക്കും കർഷകർക്കും ജീവന് ഭീഷണിയായിരിക്കയാണ്