കഞ്ഞിക്കുഴി: ആംആദ്മി പാർട്ടി മുൻ ജില്ലാ കൺവീനറും കഞ്ഞിക്കുഴി മുൻ പഞ്ചായത്തംഗവുമായ ടി.കെ.ജോസ് തൂങ്ങാല ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു. 12ന് രാവിലെ 10.30ന് കഞ്ഞിക്കുഴിയിൽ നടക്കുന്ന പാർട്ടിയുടെ മണ്ഡലം കൺവെൻഷനിൽ അംഗത്വം സ്വീകരിക്കും. സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.സി.ജോസഫ് എക്‌സ് എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.