sabujoseph
സാബു ജോസഫ്

അടിമാലി: വെള്ളത്തൂവലിൽ പ്ളസ് ടു വിദ്യാർത്ഥിനിയോട് ലൈഗിക അതിക്രമം കാട്ടിയതിന് കപ്യാർ അറസ്റ്റിലായി. .വെള്ളത്തുവൽ വിമലാ സിറ്റിയിൽ വെള്ളപ്ലാക്കൽ സാബു ജോസഫിനെയാണ് വെള്ളത്തുവൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂളിൽ നടന്ന കൗൺസലിങ്ങിൽ കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന്ടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ്ലൈനെ അറിയിക്കുകയായിരുന്നു. വെള്ളത്തുവൽ പൊലീസിൽ വിവരം കൈമാറിയതോടെ കേസ് രജിസ്റ്റർ ചെയ്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റു ചെയ്തു. അതിക്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവ് മരിച്ചതോടെ കുട്ടിയുടെ ബന്ധു കൂടിയായ പ്രതി വീട്ടിലേക്ക് സഹായം ചെയ്തു കൊടുക്കുന്നത് മറയാക്കി അതിക്രമം കാട്ടുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.